10:19am 11 September 2026
NEWS
അഖിലഭാരത അയ്യപ്പസേവാസംഘം യൂണിറ്റ് പ്രവര്‍ത്തനോദ്ഘടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
10/03/2026  10:30 AM IST
nila
അഖിലഭാരത അയ്യപ്പസേവാസംഘം യൂണിറ്റ് പ്രവര്‍ത്തനോദ്ഘടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

 

ചെങ്ങന്നൂര്‍: അഖിലഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂര്‍ യൂണിയനില്‍ പുതിയതായി രൂപീകരിച്ച ആലാ ഉമ്മാത്തില്‍ ശാഖയുടെ പ്രവര്‍ത്തന ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.ഡി.വിജയകുമാര്‍ നിര്‍വഹിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.സദാശിവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ബാബു കല്ലൂത്ര, ഗണേഷ് പൂലിയൂര്‍, അഡ്വ.കെ.സന്തോഷ് കുമാര്‍, താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പില്‍, വൈസ് പ്രസിഡന്റ് സോമന്‍ പ്ലാപ്പള്ളി, ടി.സി.ഉണ്ണികൃഷ്ണന്‍, അംബി, മുരുകന്‍ ആചാരി, ഗിരിജിത്ത്, അരുണ്‍ കുമാര്‍, രാജേഷ് വെച്ചൂരേത്ത്, ബിജു കണ്ണാടിശ്ശേരി, പ്രവീണ്‍ ആലാ, ബിന്‍സി പൊടിയന്‍, ഭാസ്‌കരന്‍, അജിത്ത് ഉമ്മാത്തില്‍ എന്നിവര്‍ പ്രസംഗിച്ചു, യൂണിറ്റ് പ്രസിഡന്റ് പ്രവീണ്‍ ആലാ, സെക്രട്ടറി ബിന്‍സി പൊടിയന്‍, രക്ഷാധികാരി ഭാസ്‌കരന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img